മനുഷ്യവര്‍ഗത്തിന്റെ ആദിപിതാവായ ആദം നബി മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി വരെയുള്ള സകല പ്രവാചകന്മാരും പ്രബോധനം ചെയ്ത ആദര്‍ശമാണ് ഇസ് ലാം.
ജനസംഖ്യാടിസ്ഥാനത്തില്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതവും ഇസ് ലാമാണ്. 50ഓളം ലോക രാജ്യങ്ങളുടെ ഔദ്യോഗിക മതവും 120 കോടിയില്‍പരം വരുന്ന മുസ് ലിംകളുടെ ആദര്‍ശവുമായ ഇസ് ലാം സ്രഷ്ടാവായ ഏകദൈവം സൃഷ്ടികള്‍ക്ക് നിര്‍ദേശിച്ചുകൊടുത്ത സത്യമതവുമാണ്. എന്നാല്‍ ഇസ് ലാമിനെ കുറിച്ച കൃത്യവും വസ്തുനിഷ്ഠവുമായ അറിവിന്റെ അഭാവം അബന്ധ ധാരണകള്‍ക്ക് ആധിപത്യം ലഭിക്കാന്‍ അവസരമൊരുക്കുമെന്നുറപ്പാണല്ലോ. ഇസ് ലാമിനെയും അതുമായി ബന്ധപ്പെട്ട ആരാധനാ കര്‍മ്മങ്ങളുടെ ചൈതന്യത്തെയും സമഗ്രമായും സമ്പൂര്‍ണമായും അറിയാനും പഠിക്കാനും സാധിക്കുന്ന ഒരിടമായിട്ടാണ് "ഇസ് ലാം പഠനം " രൂപപെടുത്തിയിരിക്കുന്നത്. സൈറ്റ് സന്ദര്‍ശകര്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
Web Team
http://jihkerala.org
|